Sabhakosam Wiki
Advertisement
കവാടങ്ങളിലേക്ക് സ്വാഗതം
ഭാരത സഭയെക്കുറിച്ചുള്ള സ്വതന്ത്ര വിജ്ഞാനകോശമാണ് സഭാകോശം.
സഭാകോശത്തിൽ നിലവിൽ 437 ലേഖനങ്ങളുണ്ട്
പ്രേഷിതപ്രവർത്തനം
ആമുഖം...
ഈശോയെ അറിഞ്ഞിട്ടില്ലാത്ത ജനങ്ങൾക്ക് അവിടുത്തെ പകർന്ന് കൊടുക്കുന്ന കർമ്മത്തെ പ്രേഷിതപ്രവർത്തനം എന്നു വിളിക്കാം.
അപ്പസ്തോല പ്രവർത്തനങ്ങളിൽ " പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു ജറൂസലെമിലും യൂദയായിൽ എല്ലാടത്തും സമറിയയിലും ഭൂമിയുടെ അതിർത്തികൾ വരെയും എന്റെ സാക്ഷികൾ ആകും" എന്നു പറഞ്ഞിരിക്കുന്നു. കൂടാതെ മത്തായി അറിയിച്ച സുവിശേഷത്തിൽ "സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും അനുസരിക്കാൻ ഉപദേശിച്ചും കൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ" എന്നു ഈശോ അരുളിച്ചെയ്യുന്നു. ഇതാണ് ക്രൈസ്തവ പ്രേഷിതപ്രവർത്തനത്തിന്റെ അടിസ്ഥാനം.
പ്രേഷിത ദൈവശാസ്ത്രം

സഭയുടെ പ്രേഷിത പ്രവർത്തനത്തിന്റെ എല്ലാവശങ്ങളേയും ദൈവശാസ്ത്ര വീക്ഷണത്തിൽ വിശകലനം ചെയ്യുന്ന ശാഖയാണു പ്രേഷിത ദൈവശാസ്ത്രം. ഇംഗ്ലീഷിൽ മിസ്സിയോളജി എന്നാണ് ഇത് അറീയപ്പെടുന്നത്. ആദിമ കാല സഭാപിതാക്കന്മാരായ ഹിപ്പൊയിലെ വി. അഗസ്റ്റിൻ, മഹാനായ ഗ്രിഗരി എന്നിവരും, പിൽകാല സഭാപണ്ഡിതരൂം പ്രേഷിത പ്രവർത്തനത്തെക്കുറിച്ചു എഴുതിയിട്ടുണ്ടെങ്കിലും 19-ം നൂറ്റാണ്ടിലാണു പ്രേഷിത ദൈവശാസ്ത്രം ഒരു ദൈവശാസ്ത്ര ശാഖയായി വളർന്നുവന്നത്. ഗുസ്താവ്വ് വാർനെക് (1834–1910) ആണു ആധുനിക പ്രേഷിത ദൈവശാസ്ത്രത്തിന്റെ പിതവ്.[1] 1867 ൽ എഡിൻബ്രാ സർവകലാശാലയിലെ മിസ്സിയോളജി അധ്യക്ഷനായിരുന്ന അലക്സാണ്ടർ ഡഫ്, കത്തോലിക്കാ പ്രേഷിത ദൈവശാസ്ത്രജ്ഞരായിരുന്ന റോബർട്ട് സ്റ്റ്രയിറ്റ്, മ്യൂൺസ്റ്റർ സർവകലാശാലയിലെ ജോസഫ് ഷ്മിഡ്ലിൻ എന്നിവരും ഈ ശാസ്ത്ര ശാഖയ്ക്കു അദ്യകാല സംഭാവന നൽകിയവരാണു. എന്നിരുന്നാലും 1962, ലെ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ തുടക്കം വരെ ഈ ശാസ്ത്ര ശാഖയെ മിഷനോളജി എന്നല്ല, മിസ്സിയോളജി എന്നാണ് വിളിക്കേണ്ടതു എന്ന ചർച്ച കത്തോലിക്കരുടെ ഇടയിൽ നിലനിന്നിരുന്നു.[2]

അവലംബം

ഭാരതസഭയുടെ പ്രേഷിത ചരിത്രം

ക്രിസ്തു വർഷം 52 ൽ കേരളത്തിലെത്തിയ തോമാ ശ്ലീഹയുടെ പ്രേഷിതപ്രവർത്തനം വഴി രൂപപ്പെട്ട കേരളത്തിലെ പരമ്പരാഗത ക്രിസ്ത്യാനികൾ കൂനൻ കുരിശു സത്യത്തിനു ശേഷം പല സഭകളിലായി വിഘടിച്ചു. അവകളിൽ കത്തോലിക്കാ ഐക്യത്തിൽ നിൽക്കുന്നതും എണ്ണത്തിലും വിസ്ത്രുതിയിലും വലുതുമായ സഭയാണു സീറോ-മലബാർ സഭ. മറ്റൊന്ന് സീറോ-മലങ്കര സഭയാണ്.

വർഗ്ഗം: പ്രേഷിതപ്രവർത്തനം
കൂടുതലറിയാൻ>>

പ്രേഷിത സാരഥികൾ


പ്രേഷിത ചരിത്രം
പുനരുത്ഥാനത്തിനു ശേഷം ഈശോ ശിഷ്യന്മാരോട് സകലരെയും സുവിശേഷം അറിയിക്കാൻ കല്പിച്ചു. ഇതാണ് സുവിശേഷ പ്രഘോഷണത്തിന്റെ അടിസ്താനം.


Advertisement