FANDOM

കവാടങ്ങളിലേക്ക് സ്വാഗതം
ഭാരത സഭയെക്കുറിച്ചുള്ള സ്വതന്ത്ര വിജ്ഞാനകോശമാണ് സഭാകോശം.
സഭാകോശത്തിൽ നിലവിൽ 437 ലേഖനങ്ങളുണ്ട്
ദൈവശാസ്ത്രം
ആമുഖം...

അതിഭൌതികവും ആത്മീയവും മനുഷ്യന്റെ അസ്തിത്വപരവുമായ വിഷയങ്ങളെ സംബന്ധിക്കുന്ന ശാസ്ത്രശാഖയാണു ദൈവശാസ്ത്രം. വിശ്വാസത്തിന്റെ വിഷയയങ്ങളായ ദൈവത്തെക്കുറിച്ചും അവിടുത്തെ പ്രവൃത്തികളെക്കുറിച്ചും ( ദോഗ്മറ്റ ഫിദൈ ), സൈദ്ധാന്തികമായി പ്രതിപാദിക്കുന്ന ശാസ്ത്രശാഖയാണു ദൈവശാസ്ത്രം. ദൈവശാസ്ത്രശാഖയെ (തിയോളജി) മുഴുവന്‍ രണ്ടു മേഖലകളായി തിരിച്ചിട്ടുണ്ട്. പ്രാമാണിക (സൈദ്ധാന്തിക) ദൈവശാസ്ത്രം (ഡൊഗ്മാറ്റിക് തിയൊളജി) എന്നും ധാര്‍മ്മിക ദൈവശാസ്ത്രം (മോറല്‍ തിയോളജി) എന്നും. ഉള്ളടക്കത്തിലും രീതിശാസ്ത്രത്തിലും ഇവ വ്യത്യസ്ഥങ്ങളാണു.

ആദ്യത്തേത് വിശ്വാസവിഷയങ്ങളെ സംബന്ധിക്കുന്നതാണെങ്കില്‍ രണ്ടാമത്തേത് ധാര്‍മ്മികതയെ സംബന്ധിച്ചുള്ളതാണു. ദൈവത്താല്‍ വെളിപ്പെടുത്തപ്പെട്ടതൊ, ഉറപ്പിക്കപ്പെട്ടതൊ ആയതിനാല്‍ ക്രൈസ്തവ ധാര്‍മ്മിക നിയമങ്ങളെ വിശ്വാസവിഷയമായാണു കരുതിയിട്ടുള്ളത്.
പ്രാമാണിക ദൈവശാസ്ത്രം

ക്രിസ്തുവിജ്ഞാനീയം

കര്‍ത്താവീശോ മിശിഹായെ പ്രത്യേകമായി പഠനവിഷയമാക്കുന്ന ശാസ്ത്രശാഖയാണു ക്രിസ്തുവിജ്ഞാനീയം (ക്രിസ്റ്റോളജി). ഈശോയെന്ന വ്യക്തിയും അവിടുത്തെ രക്ഷാകര പ്രവര്‍ത്തനങ്ങളും ആണു ഇതില്‍ വിഷയമാവുന്നത്.

ത്രിത്വത്തിലെ രണ്ടാമത്തെ ആളാണു ഈശോ മിശിഹാ. പരിശുദ്ധാത്മാവിനാല്‍ കന്യകയായ മറിയത്തിലൂടെ ഭൂമിയില്‍ അവതരിച്ച ദൈവതിന്റെ പുത്രന്‍ (വചനം) ആണു ഈശോ.
അജപാലന ദൈവശാസ്ത്രം
ആത്മാക്കളുടെ രക്ഷ, വിശ്വാസപരിപാലനം എന്നിവയെ സംബന്ധിക്കുന്ന ദൈവശാസ്ത്രശാഖയാണു അജപാലന ദൈവശാസ്ത്രം (പാസ്റ്ററല്‍ തിയോളജി). പ്രായോഗിക ദൈവശാസ്ത്രത്തിന്റെ ഭാഗമാണു അത്. ദൈവശാസ്ത്രത്തിന്റെ ലക്ഷ്യം ഒരുവനെ "മിശിഹായുടെ ശുശ്രൂഷകനും, ദൈവരഹസ്യങ്ങളുടെ കാര്യസ്ഥനു"മാക്കുക (1 കോറി 4:1) എന്നുള്ളതാണല്ലോ. ദൈവശാസ്ത്രത്തിന്റെ മറ്റു വിഭാഗങ്ങളായ പ്രാമാണിക ദൈവശാസ്ത്രം, തര്‍ക്കസംബന്ധി ദൈവശാസ്ത്രം, വചനവ്യാഖ്യാനം, ധാര്‍മ്മിക ദൈവശാസ്ത്രം, സഭാനിയമം, താപസ ദൈവശാസ്ത്രം ആരാധനാക്രമ ദൈവശാസ്ത്രം എന്നിവയില്‍ പരാമര്‍ശിച്ചിട്ടുള്ള വിഷയങ്ങളെ സന്ദര്‍ഭോചിതമായി നടപ്പില്‍ വരുത്തുവാന്‍ ഒരുവനെ പ്രാപ്തനാക്കുന്നു അജപാലന ദൈവശാസ്ത്രം.

Ad blocker interference detected!

Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.