FANDOM


[പദോത്പത്തി നിഘണ്ടു] പ്രകാരം ബൈബിള്‍ എന്ന പദം ഉദ്ഭവിച്ചത്, ആംഗ്ലോ-ലത്തീന്‍ പദമായ 'ബിബ്ലിയ'യില്‍ നിന്നുമാണ്‌. ഈ വാക്കിന്റെ ഉദ്ഭവം മദ്ധ്യകാല ലത്തീനിലും പില്‍ക്കാല ലത്തീനിലും ഉപയോഗിച്ചിരുന്ന 'ബിബ്ലിയ സാക്ര'(വിശുദ്ധ ഗ്രന്ഥങ്ങള്‍) എന്ന പദത്തില്‍നിന്നാണെന്ന് അനുമാനിക്കാം.

ഈ പദം ബിബ്ലിയോണ്‍("കടലാസ്" അല്ലെങ്കില്‍ "ചുരുള്‍" - "പുസ്തകത്തിന്റെ സാധാരണ ഉപയോഗിക്കുന്ന പദം") എന്ന പദത്തില്‍നിന്നുദ്ഭവിച്ച (ഗ്രീക്ക്: τὰ βιβλία τὰ ἅγια റ്റാ ബിബ്ലിയ റ്റാ ഹഗിയ, "വിശുദ്ധ ഗ്രന്ഥങ്ങള്‍"), എന്ന പദത്തില്‍നിന്നാണ്‌. ഈ പദമാകട്ടെ, ഒരുപക്ഷേ ഈജിപ്ഷ്യന്‍ പാപ്പിറസ് കയറ്റി അയയ്ക്കപ്പെട്ടിരുന്ന ഫിനീഷ്യന്‍ തുറമുഖത്തിന്റെ പേരില്‍നിന്നുദ്ഭവിച്ചതാകാവുന്ന, byblos ("ഈജിപ്ഷ്യന്‍ പാപ്പിറസ്") എന്ന പദത്തിന്റെ ഒരു വകഭേദമാണ്‌. ബൈബിള്‍ പണ്ഡിതന്‍മാര്‍ക്ക് ഹാമില്‍ട്ടന്റെ സമര്‍ത്ഥനപ്രകാരം, 'റ്റാ ബിബ്ലിയ'("പുസ്തകങ്ങള്‍") എന്ന പദശേഖരമാണ്‌

പ്രധാനമായും ഗ്രീക്ക് സംസാരിച്ചിരുന്ന ജൂതന്മാര്‍ ക്രിസ്തുവിനു പല നൂറ്റാണ്‍ടുകള്‍ക്കു മുമ്പു തന്നെ അവരുടെ വിശുദ്ധ ഗ്രന്ഥങ്ങളെ വിളിക്കാന്‍ ഉപയോഗിച്ചിരുന്നതെന്നും" ഇതു ഒരുപക്ഷേ ആ പദശേഖരം സെപ്ത്വാഗിന്തിനെ യാവാം ഉദ്ദേശിച്ചതെന്നും. ക്രിസ്തുവര്‍ഷം 223ഇല്‍ പോലും ഗ്രീക്ക് പദമായ 'റ്റാ ബിബ്ലിയ' ക്രിസ്തീയ വിശുദ്ധ ഗ്രന്ഥത്തെ വിളിക്കാന്‍ ഉപയോഗിച്ചിരുന്നതായി ഓണ്‍ലൈന്‍ പദോത്പത്തി നിഘണ്ടു സമര്‍ത്ഥിക്കുന്നു.

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.