Sabhakosam Wiki
Advertisement
കവാടങ്ങളിലേക്ക് സ്വാഗതം
ഭാരത സഭയെക്കുറിച്ചുള്ള സ്വതന്ത്ര വിജ്ഞാനകോശമാണ് സഭാകോശം.
സഭാകോശത്തിൽ നിലവിൽ 437 ലേഖനങ്ങളുണ്ട്
ആരാധനാക്രമം
ആമുഖം...
സഭയുടെ ഔപചാരിക പ്രാര്‍ത്ഥനകളെയും കര്‍മ്മങ്ങളെയും ആണു ആരാധനാക്രമം എന്ന പദംകൊണ്ട് വിവക്ഷിക്കുന്നത്. ജനം എന്നര്‍ത്ഥം വരുന്ന 'ലെയിത്തോസ്', ചെയ്യുക എന്നര്‍ത്ഥമുള്ള 'ഏര്‍ഗൊ' എന്നീ രണ്ടു ഗ്രീക്ക് പദങ്ങളുടെ സങ്കലനത്തില്‍ നിന്നാണു ലിറ്റര്‍ജി അഥവാ ആരാധനാക്രമം എന്ന പദം ഉത്ഭവിച്ചിരിക്കുന്നത്.
വിശുദ്ധ കുർബാന

വിശുദ്ധ കുർബാന അല്ലെങ്കിൽ കുർബാന കദീശ (ܩܘܪܒܢܐ ܩܕܝܫܐ qûrbānâ qadîšâ, qurbono qadisho എന്ന് സുറിയാനി ഭാഷയിൽ ഉച്ചാരണം) മിശിഹായുടെ തിരു അത്താഴത്തെ അനുസ്മരിച്ചു കൊണ്ട് പതിവായി ക്രൈസ്തവ ദേവാലയങ്ങളിൽ നടക്കുന്ന ശുശ്രൂഷയാണു.

thumb|288px|സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി കുർബാന അർപ്പിക്കുന്നു. പാലാ രൂപതാ മെത്രാൻ മാർ. ജോസഫ് കല്ലറങ്ങാട്ട് സഹകാർമികനായി സമീപം.

സുറിയാനി ഭാഷയിലെ കുറ്ബാന , കാറെബ് (ആനയിക്കുക എന്നർത്ഥം) തന്നെ മലയാളത്തിലേക്കും ആദേശം ചെയ്യപ്പെട്ടു. അറബിയിൽ കുറ്ബാന എന്നാൽ ബലി എന്നാണർത്ഥം


എല്ലാ വിശ്വാസികൾക്കുംവേണ്ടി പരികർമ്മം ചെയ്യപ്പെടുന്നതിനാൽ വിശുദ്ധ കുർബാന സമ്പൂർണ്ണ ആരാധനയായാണ് കരുതപ്പെടുന്നത്. മറ്റു തിരുക്കർമ്മങ്ങൾ വിശ്വാസികളുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കു വേണ്ടി പരികർമ്മം ചെയ്യപ്പെടുന്നു. ഈ തിരുക്കർമ്മങ്ങളുടെ പൂർത്തീകരണമായി വിശുദ്ധ കുർബാന നിലകൊള്ളുന്നു. അതിനാൽ വിശുദ്ധ കുർബാന സമ്പൂർണ്ണ ബലി, അല്ലെങ്കിൽ രാജകീയ ബലി ആയി അറിയപ്പെടുന്നു. സുറിയാനി പാരമ്പര്യത്തിൽ വിശുദ്ധ കുർബാനയെ കൂദാശകളുടെ രാജ്ഞി എന്നും വിളിക്കുന്നു.


സീറോ മലബാർ, കിഴക്കിന്റെ അസ്സീറിയൻ എന്നീ സഭകൾ പൌരസ്ത്യ സുറിയാനി രീതി (കൽദായ രീതി) പിന്തുടരുമ്പോൾ, ഇന്ത്യൻ ഓർത്തഡോക്സ്, സിറിയൻ ഓർത്തഡോക്സ്, സീറോ മലങ്കര, മാർത്തോമ്മാ സുറിയാനി സഭ, മാരൊനൈറ്റ്, എന്നീ സഭകൾ പാശ്ചാത്യ സുറിയാനി രീതി പിന്തുടരുന്നു. സുറിയാനി പദമായ കുർബാന ഹീബ്രു പദമായ കുർബാനിൽ(קרבן) നിന്ന് ഉദ്ഭവിച്ചതാണ്. കുർബാന എന്ന വാക്കിന്റെ അർത്ഥം അർപ്പണം വഴിപാട് എന്നൊക്കെയാണ്.

പൌരസ്ത്യ സഭകളിൽ പുരോഹിതനും ജനങ്ങളും കിഴക്കിനഭിമുഖമായി നിന്നാണ് കുർബാന അർപ്പിക്കുന്നത്. കിഴക്കുനിന്നുള്ള കർത്താവിന്റെ പ്രത്യാഗമനത്തെ പ്രതീക്ഷിച്ചുകൊണ്ട് ബലിയർപ്പിക്കുന്ന സഭയുടെ തീർത്ഥാടന സ്വഭാവത്തെ ഈ നിലപാട് സൂചിപ്പിക്കുന്നു. സമ്പൂർണ ആരാധനയായ വിശുദ്ധ കുർബാന കിഴക്കിനഭിമുഖമായി അർപ്പിക്കുന്നതിൽ താഴെപ്പറയുന്ന ദൈവശാസ്ത്ര അർത്ഥ തലങ്ങളും ഉൾച്ചേർന്നിരിക്കുന്നു.

thumb|കിഴക്കിനഭിമുഖമായുള്ള വിശുദ്ധ കുർബാന അർപ്പണം.

1. ക്രൈസ്തവാരാധന മിശിഹായിൽ കേന്ദ്രീകൃതമായതുകൊണ്ട് കിഴക്കോട്ട് തിരിയുന്നു. കിഴക്കു ദിക്ക് മിശിഹായെ സൂചിപ്പിക്കുന്നു.

2. ദൈവം പ്രകാശമാണ് (1 യോഹ 1:5), പ്രകാശം കിഴക്കുനിന്നു വരുന്നു. മിശിഹായെ നീതിസൂര്യനെന്നും(മലാക്കി 3:20) പൌരസ്ത്യനെന്നും (സക്ക 3:8, ഗ്രീക്ക് ബൈബിൾ) വേദപുസ്തകം വിശേഷിപ്പിക്കുന്നു.

3. മനുഷ്യന്റെ പുരാതനമായ ജന്മദേശമാണ് കിഴക്ക്. അതന്വേഷിച്ചും അതിന്റെ ദിശയിലും അവൻ ദൈവാരാധന നടത്തുന്നു. “അവിടുന്ന് കിഴക്ക് ഏദനിൽ ഒരു തോട്ടമുണ്ടാക്കി താൻ രൂപം കൊടുത്ത മനുഷ്യനെ അവിടെ താമസിപ്പിച്ചു” (ഉല്പത്തി 2:8)

4. മൂശെയുടെ കൂടാരത്തിന്റെ വിരിയും കൃപാസനവും കിഴക്കിനഭിമുഖമായിരുന്നു(ലേവ്യ 16:2). ജറുസലേം ദൈവാലയത്തിൽ കർത്താവിന്റെ പടിവാതിൽ കിഴക്കിന് അഭിമുഖമായിരുന്നു(എസക്കി 41:1).

5. മനുഷ്യപുത്രന്റെ ആഗമനം കിഴക്കു നിന്നായിരിക്കുമെന്ന് വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു. “കിഴക്കുനിന്ന് പടിഞ്ഞാറോട്ട് പായുന്ന മിന്നൽപ്പിണർ പോലെയായിരിക്കും മനുഷ്യപുത്രന്റെ ആഗമനം”(മത്താ 24:27).

മിശിഹായെ പ്രതീക്ഷിച്ച്, പ്രാർത്ഥിക്കാൻ കിഴക്കോട്ട് തിരിയുന്നത് ശ്ലീഹന്മാരിൽനിന്നുദ്ഭവിച്ച ഒരു അലിഖിത പാരമ്പര്യമാണ് (വിശുദ്ധ ജോൺ ഡമഷേനോ).

പുരോഹിതനും ശുശ്രൂഷികളും പ്രത്യേകമായി തയ്യാറാക്കപ്പെട്ട തിരുവസ്ത്രങ്ങൾ അണിഞ്ഞാണ് വിശുദ്ധ കുർബാന അർപ്പിക്കുന്നത്.
കൂദാശകൾ
'വിശുദ്ധീകരിക്കുന്നത്' എന്നാണു കൂദാശ എന്ന സുറിയാനി പദത്തിന്റെ അർത്ഥം. ആഗലേയ ഭാഷയിൽ സാക്രമെന്റ് എന്നു വിളിക്കുന്നു. നാം മനസിലാക്കുന്ന കൂദാശയെന്ന ആശയം സൂചിപ്പിക്കാൻ പുതിയ നിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം രഹസ്യം എന്നാണു. കൂദാശയുടെ നിർവ്വചനം ഈ രഹസ്യാത്മകതയെ സൂചിപ്പിക്കുന്നുണ്ട്. കൂദാശയെന്നാൽ, 'അദൃശ്യമായ ദൈവവരപ്രസാദം നല്കുന്നതിനു ഈശോമിശിഹാ സ്ഥാപിച്ച ദൃശ്യമായ അടയാളമാകുന്നു'. അതായത്, ഈശോയിൽ പൂർത്തിയായ രക്ഷാകര രഹസ്യങ്ങളാണു കൂദാശകളിലൂടെ വെളിപ്പെടുന്നത്.


ആരാധനാ ഗീതങ്ങൾ




യാമപ്രാർത്ഥനകൾ

യാമപ്രാർത്ഥനകൾ
കൂടുതലറിയാൻ>>
ആരാധനാക്രമ ദൈവശാസ്ത്രം


Advertisement