FANDOM


കത്തോലിക്കസഭതിരുത്തുക

ഒരേ വിശ്വാസവും ഒരേ കൂദാശകളുമുള്ള വത്യസ്ഥ വ്യക്തിസഭകളുടെ [[കൂട്ടായമയാണ്‌ കത്തോലിക്കാ സഭ. എന്നാല്‍ ഈ വ്യക്തിസഭകള്‍ക്കെല്ലാം ആധ്യാത്മികതയിലും ആരധനാക്രമ അനുഷ്ഠാനങ്ങളിലും ദൈവശാസ്ത്രത്തിലും ഭരണ നിയമങ്ങളിലും സ്വതന്ത്രമായ വ്യക്തിത്വവും തനിമയുമുണ്ട്. സഭാനിയമപ്രകാരം ഈ സഭകളെ സ്വയം ഭരണാവകാശമുള്ള (സൂയി യൂരിസ്) സഭകള്‍ എന്നാണ്‌ വിളിക്കുന്നത്. 22 പൌരസ്ത്യ സഭകളും ഒരു പാശ്ചാത്യ സഭയും ചേര്‍ന്നതാണ്‌ കത്തോലിക്കസഭ.

സീറോ മലബാര്‍ സഭയും കത്തോലിക്ക ഐക്യവുംതിരുത്തുക

സീറോ മലബാര്‍ സഭ ഒരു പൌരസ്ത്യ സഭയാണ്‌. റോമിലെ ലത്തീന്‍ സഭയാണ്‌ കത്തോലിക്കാ കൂട്ടായ്മയിലെ ഏക പാശ്ചാത്യ സഭ. സഭ ജന്മമെടുത്തത് ഏഷ്യാ ഭൂഖണ്ഡത്തിലാണെങ്കിലും അതിനു വേരോട്ടവും വളര്‍ച്ചയുമുണ്ടായത് യൂറോപ്പിലെ റോമന്‍ സാമ്രാജ്യത്തിലാണ്‌. എന്നാല്‍ റോമാ സാമ്രാജ്യത്തിനു പുറത്തുള്ള അര്‍മ്മേനിയ, പേര്‍ഷ്യ, ഇന്ത്യ എന്നിവിടങ്ങളിലും സഭ പടരുകയും വളരുകയും ചെയ്തിരുന്നു. ഇവ പൌരസ്ത്യ സഭകളായാണ്‌ അറിയപ്പെട്ടിരുന്നത്. കാലക്രമത്തില്‍ റോമാ സാമ്രാജ്യത്തിലെ ചെറുസഭകളെല്ലം കൂടി റോമിന്റെ മെത്രാനായ മാര്‍പ്പാപ്പയ്ക്കു കീഴില്‍ ഒരു പാശ്ചാത്യ സഭയായി അറിയപ്പെട്ടു. പത്രോസിന്റെ പിന്‌ഗാമിയെന്ന നിലയില്‍ ആഗോള കത്തോലിക്ക സഭയുടെ തലവനും കൂടിയായി റോമ മെത്രാന്‍ (മാര്‍പ്പാപ്പ) അവരോധിക്കപ്പെട്ടു. എന്നാല്‍ പൌരസ്ത്യസഭകള്‍ തങ്ങളുടെ വ്യക്തിത്വവും തനിമയും നിലനിര്‍ത്തി ഇന്നു കാണുന്ന വിധം സ്വതന്ത്ര സഭകളായി വളര്‍ന്നു. ഈ സഭകളുടെ തലവന്‍ ഒരു പാത്രിയാര്‍ക്കീസോ മെത്രാപ്പോലീത്തയോ ആയിരുന്നു. മാര്‍പ്പാപ്പ റോമ മെത്രാന്‍ എന്ന നിലയില്‍ ലത്തീന്‍ സഭയുടെ പാത്രിയാര്‍ക്കീസ് ആണ്‌

സാര്‍വ്വത്രിക സഭയുമായുള്ള ഐക്യം ക്രിസ്തീയ വിശ്വാസത്തിന്റെ പരിശുദ്ധിയുടെയും തുടര്‍ച്ചയുടെയും അടയാളമായി കണക്കാക്കുന്നു. എന്നാല്‍ കാലത്തിന്റെ കുത്തൊഴുക്കില്‍ ദൈവശാസ്ത്രപരവും ആശയപരവുമായുള്ള വത്യാസങ്ങളാല്‍ പല സഭകള്‍ക്കും റോമാ സഭയുമായുള്ള ഐക്യം നഷ്ടപ്പെടുത്തേണ്ടി വന്നിട്ടുണ്ട്. ക്രി. വ. 1054 ഓടെ ഭാരതത്തിലെ മാര്‍ത്തോമാക്രിസ്ത്യാനികള്‍ ഒഴിച്ച് മിക്കവാറും പൌരസ്ത്യ സഭകളെല്ലാം തന്നെ റോമാ മെത്രാനോടുള്ള ഐക്യം നഷ്ടപ്പെടുത്തിഅവരുടേതായ വഴിക്കു വളര്‍ന്നു. ആഗോള സഭയുടെ കേന്ദ്രമെന്ന നിലയില്‍ റോമാ സഭയ്ക്ക് ഈ കൂട്ടായ്മയ്ക്കു പുറത്താകാന്‍ കഴിയില്ല എന്നത് അവരുടെ പ്രാബല്യവുമായി. ഐക്യം പുനസ്ഥാപിക്കാന്‍ പലവുരു പരിശ്രമം നടന്നെങ്കിലും അതു സംഭാവ്യമാക്കാന്‍ ആര്‍ക്കും സാധിച്ചില്ല. കൂട്ടായ്മക്കു പുറത്തുള്ളവര്‍ ഓര്‍ത്തഡോക്സ് അഥവാ യാഥാസ്ഥിതിക ക്രൈസ്തവര്‍ എന്ന് അറിയപ്പെട്ടു തുടങ്ങി. റോമാ മെത്രാനുമായുള്ള ഐക്യം വിഛേദിക്കാത്താവര്‍ കത്തോലിക്കാ സഭ എന്നും അറിയപ്പെട്ടു. പിന്നീട് ഈ പദാവലികള്‍ സഭാസമൂഹങ്ങളുടെ നാമങ്ങളായി ഇന്നു കാണുന്ന തരത്തില്‍ സങ്കുചിതാര്‍ഥത്തില്‍ ഉപയോഗിക്കപ്പെട്ടു.

കാലക്രമത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗങ്ങളിലെ ചില ചെറിയ സമൂഹങ്ങള്‍ അവരുടെ ആത്മീയ തലവനായ മെത്രാന്റെ നേതൃത്വത്തില്‍ കത്തോലിക്കാ കൂട്ടായ്മയുമയി പുനരൈക്യപ്പെട്ടിട്ടുണ്ട്. അങ്ങനെ ഇന്നു ലോകത്തില്‍ പൌരസ്ത്യ കത്തോലിക്ക സഭകളും അകത്തോലിക്കാ (ഓര്‍ത്തഡോക്സ്) സഭകളും ഉണ്ട്. എന്നാല്‍ പദവിയില്‍ പണ്ടുണ്ടായിരുന്ന പ്രാമുഖ്യം അവര്‍ക്കു നല്കപ്പെട്ടില്ല. രാഷ്ട്രിയമായും ദൈവശാത്രത്തിന്റെ വ്യാഖ്യാനാധിപത്യപരമായും റോമാ മെത്രാന്റെ സാര്‍വ്വത്രികാധികാരം അപ്പോഴേക്കും വളരെ ഉയര്‍ന്ന നിലയിലായിക്കഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ പുനരൈക്യപ്പെട്ട സഭാസമൂഹങ്ങള്‍ക്കു അര്‍ഹമായ സ്ഥാനം ലഭ്യമായില്ല എന്നത് വിധിവിപര്യയമായി തുടരുന്നു. അപൂര്‍ണ്ണമാണെങ്കിലും പൌരസ്ത്യ അകത്തോലിക്കാസഭകളുമായി ആത്മീയ ഐക്യം ഉണ്ടെന്നെ കത്തോലിക്കര്‍ വിശ്വസിക്കുന്നു.

സൂചികതിരുത്തുക

[| സീറോമലബാര്‍ സഭയുടെ വെബ് സൈറ്റില്‍ നിന്നു]

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.