FANDOM


അടിമത്തത്തിന്റെ ഭവനമായ ഈജിപ്തിൽനിന്നും നിന്നെ മോചിപ്പിച്ചുകൊണ്ടുവന്ന ദൈവമായ കർത്താവിനെ നീ ആരാധിക്കണം എന്ന കല്പനയിലൂടെ മനുഷ്യൻ തന്നെ ദൈവവും കർത്താവും രക്ഷകനുമായി സ്വീകരിക്കണമെന്ന് ദൈവം ആഗ്രഹിച്ചിരുന്നു. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യൻ ഇപ്രകാരമുള്ള ജീവിതത്തിലൂടെയാണു ദൈവത്തെ പ്രീതിപ്പെടുത്തേണ്ടത്. ചില ആരധനാപ്രകടനങ്ങളിലും ധാർമ്മികമായ കടമകളുടെ നിർവ്വഹണത്തിലും മാത്രമാണു മതപരമായ ജീവിതം അടങ്ങിയിരിക്കുന്നത് എന്ന് കരുതി , ഭൌമിക കാര്യങ്ങളെല്ലം ആധ്യാത്മിക ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്തതെന്നു വിഭാവനം ചെയ്തു അവയിൽ അനിയന്ത്രിതമായി മുഴുകുന്നവരുടെ ചിന്താഗതി പ്രമാദപൂണ്ണമാണു. പലരും സ്വീകരിച്ചിരിക്കുന്ന വിശ്വാസവും അവരുടെ അനുദിന ജീവിതവും തമ്മിലുള്ള അന്തരം ഇക്കാലഘട്ടത്തിലെ ഏറ്റവും ഗുരുതരമായ തെറ്റുകളിലൊന്നാണ്.

ഒന്നാം പ്രമാണത്തിന്റെ ആദ്യഭാഗം പ്രാധാന്യം നല്കുന്നത് വിശ്വാസം, പ്രത്യാശ, സ്നേഹം എന്നീ പുണ്യങ്ങൾക്കാണ്. ദൈവത്തെ നാഥനും കർത്താവും രക്ഷകനുമായി സ്വീകരിക്കാനും അവിടുത്തെ അനന്തമായ ശക്തിയിലും സ്നേഹത്തിലും അടിയുറച്ച് വിശ്വസിച്ച് കല്പനകൾ പാലിച്ച് സോദരരിൽ ദൈവത്തെ കണ്ടറിഞ്ഞ് അവരെ സ്നേഹിക്കാനും ഒന്നാം പ്രമാണം ആവശ്യപ്പെടുന്നു.

" നീ നിന്റെ ദൈവമായ കർത്താവിനെ പൂർണ്ണ ഹൃദയത്തോടും പൂർണ്ണാത്മാവോടും കൂടെ സ്നേഹിക്കുക". ഇതാണ്‌ പ്രധാനവും പ്രഥമവുമായ കല്പന. രണ്ടാമത്തെ കല്പനയും ഇതിന്‌ തുല്യം തന്നെ. അതായത് നിന്നെപോലെ നിന്റെ അയൽക്കാരനേയും സ്നേഹിക്കുക ( മത്താ 22, 37-39)." ദൈവവും അയൽക്കാരനും ഉപവിയുടെ രണ്ടു വ്യത്യസ്ത വിഷയങ്ങളാണെന്ന ധാരണയിൽ ദൈവസ്നേഹവും പരസ്നേഹവും വ്യത്യസ്ത പുണ്യങ്ങളാണെന്ന് വാദിക്കുന്നവരുണ്ട്‌.

ദൈവസ്നേഹവും സഹോദരസ്നേഹവുംതിരുത്തുക

രണ്ട് വ്യത്യസ്ത കല്പനകളാണെന്ന്‌ ഈശോ വ്യക്തമാക്കുന്നു. ഇവ രണ്ടും വ്യത്യസ്ത കല്പനകളാണെങ്കിലും ഒരേ പുണ്യം തന്നെയാണ്‌. സഹോദരനെ സ്നേഹിക്കുന്നതിലൂടെ ദൈവത്തെയും ദൈവത്തെ സ്നേഹിക്കുന്നതിലൂടെ സഹോദരനേയുമാണ്‌ സ്നേഹിക്കുക.

ആരാണ്‌ അയൽക്കാരൻ എന്നത് ഇവിടെ പ്രസക്തമാണ്‌. എന്റെ സ്നേഹവും സഹായവും ആവശ്യമുള്ളവനാണ്‌ എന്റെ അയൽക്കാരൻ. നല്ല സമരിയക്കാരന്റെ ഉപമയിലൂടെ ഈശോ ഈ വസ്തുത വ്യക്തമാക്കുന്നു ( ലൂക്കാ 10, 25-37). സഹായം അർഹിക്കുന്ന ഏതൊരുവനും അയൽക്കാരനാണ്‌. ഈശോയുടെ ജീവിതത്തിൽ പാപികളോട് ഈശോ കാണിച്ചിട്ടുള്ള സവിശേഷ പരിഗണന പ്രത്യേകം ശ്രദ്ധേയമാണ്‌.

അപരന്‌ അവകാശപെട്ടത്‌ കൊടുക്കുന്നത്‌ നീതിയാണ്‌. എന്നാൽ സഹായിക്കുന്നതിന്‌ നീതിയുടെ നിയമത്തേക്കാൾ ഉപവിയുടെ നിയമത്തിനായിരിക്കണം പരിഗണന നല്കേണ്ടത്‌. നാം സഹയം നൽകുന്നത്‌ നമ്മുടെതിൽ നിന്നുമായിരികണം. എത്രയും പെട്ടെന്ന്‌ നല്കുകയും വേണം. സഹായം സ്വീകരിക്കുന്നവന്‌ പ്രയോജനപ്പെടണം. രഹസ്യമായിട്ടായിരികണം ഉപവി നൽകേണ്ടത്‌ (മത്താ 6,3). സന്തോഷത്തോടെ കൊടുക്കുമ്പോഴാണ്‌ ഉപവി അർത്ഥവത്താകുന്നത്‌.

അവലംബം

പത്തുകല്പനകൾ, വടക്കേടം ജോസ്, കോട്ടയം

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.