FANDOM


വിശുദ്ധ അംബ്രോസ്<tr><td colspan="2" style="text-align: center;">
വിശുദ്ധ അംബ്രോസ്, മിലാനിലെ Sant'Ambrogio ബസിലിക്കയിലുള്ള മൊസൈക്ക്</td></tr>
ജനനം AD 337നും 340നും ഇടയ്ക്ക്,  Trier, southern Gaul
മരണം ഏപ്രിൽ 4 AD 397,  മിലാൻ, ഇറ്റലി<tr><td>വണങ്ങുന്നത്</td>

<td>കത്തോലിക്കാ സഭ
പൗരസ്ത്യ ഓർത്തഡോക്സ് സഭ
ലൂഥറൻ സഭ</td></tr><tr><td>പ്രധാന കപ്പേള</td> <td>അദ്ദേഹത്തിന്റെ ഭൗതികശരീരം അടക്കം ചെയ്തിരിക്കുന്ന മിലാനിലെ Sant'Ambrogio ബസിലിക്ക</td></tr>

ഓര്‍മ്മത്തിരുന്നാള്‍ ഡിസംബർ 7[1]<tr><td>Attributes</td>

<td>Beehive, child, whip, bones</td></tr><tr><td>Patronage</td> <td>bee keepers; bees; candle makers; domestic animals; French Commissariat; learning; Milan, Italy; students; wax refiners</td></tr>

15px Saints Portal

ക്രി.പി. നാലാം നൂറ്റാണ്ടിൽ (338-397) ജീവിച്ചിരുന്ന മിലാനിലെ മെത്രാനായിരുന്നു വിശുദ്ധ അംബ്രോസ്. ക്രിസ്തുമതത്തിന്റെ ആദ്യകാല സഭാപിതാക്കന്മാർക്കിടയിൽ അംബ്രോസിന് വലിയ സ്ഥാനമുണ്ട്. ജനസമ്മർ‍ദ്ദത്തെ തുടർന്ന്, ജ്ഞാനസ്നാനം സ്വീകരിക്കുന്നതിനു പോലും മുൻപാണ് അംബ്രോസ് മെത്രാനാകാൻ തെരഞ്ഞെടുക്കപ്പെട്ടത്.

റോമൻ ഭരണകൂടവുമായുള്ള 'നേർക്കുനേർ'തിരുത്തുക

യൂറൊപ്യൻ രാഷ്ട്രതന്ത്രത്തിന്റെ ചരിത്രം അംബ്രോസിനെ ഉൾപ്പെടുത്തതെ എഴുതുക വയ്യ. ആറ് റോമാ ചക്രവർത്തിമാരുമായി അംദ്ദേഹത്തിന് ഇടപെടേണ്ടി വന്നിട്ടുണ്ട്. പടിഞ്ഞാറൻ റോമാ സാമ്രാജ്യം ക്ഷയോന്മുഖമായി നിന്ന ആ സമയത്ത്, സാമ്രാജ്യത്തിലെ ഒരു പ്രധാന പട്ടണത്തിന്റെ മെത്രാനെന്ന സ്ഥാനം തന്മയത്തത്തോടെ ഉപയോഗിച്ച അംബ്രോസ്, മതേതര അധികാര സ്ഥാനങ്ങൾക്കുമേൽ ക്രൈസ്തവ സഭക്കുള്ള സ്വാധീനം അനേകം മടങ്ങ് വർദ്ധിപ്പിച്ചു. ഒരവസരത്തിൽ തെസ്സലോനിക്കായിൽ ഒരു ലഹള അടിച്ചമർത്തുന്നതിനിടെ റോമൻ സൈന്യം നടത്തിയ കൂട്ടക്കൊലയിൽ പ്രതിക്ഷേധിച്ച്, അംബ്രോസ് തിയൊഡോസിയസ് ചക്രവർത്തിക്കു വിശുദ്ധ കുർബ്ബാന നൽകാൻ വിസമ്മതിക്കുക പോലും ചെയ്തു. ചക്രവർത്തിയുടെ പരസ്യമായ മാപ്പു പറയലിൽ ആണ് അതു കലാശിച്ചത്. മതേതര നേതൃത്വവുമായുള്ള സഭയുടെ ബന്ധത്തിൽ അംബ്രോസ് സൃഷ്ടിച്ച ഈ മാതൃകയാണ് യൂറൊപ്പിൽ പിന്നീട് ഏതാണ്ട് ആയിരം കൊല്ലത്തേക്ക് പിന്തുടരപ്പെട്ടത്.

അംബ്രോസും അഗസ്റ്റിനുംതിരുത്തുക

അംബ്രോസിന്റെ വ്യക്തിപ്രഭാവത്താൽ ആകൃഷ്ടരായവരിൽ പ്രമുഖനാണ് വിശുദ്ധ അഗസ്റ്റിൻ. ധിഷണാശാലിയായ അഗസ്റ്റിന്റെ പീഡിത മനസ്സിന്റെ ആത്മീയാന്വേഷണങ്ങൾ ക്രിസ്തുമതത്തിലെത്തി നിൽക്കാൻ കാരണ‍ക്കാരായവരിൽ അമ്മ മോനിക്കാ കഴിഞ്ഞാൽ പിന്നെ അംബ്രോസാണ്.

പ്രഭാഷണചതുരൻതിരുത്തുക

അംബ്രോസ് പ്രഭാഷണ ചതുരനായിരുന്നു. ശിശുവായി തൊട്ടിലിൽ കിടക്കെ അംബ്രോസിന്റെ മുഖത്ത് ഒരിക്കൽ തേനീച്ചകൾ കൂട്ടം ചേർന്നെന്നും ഒടുവിൽ അവ മുഖത്ത് ഒരു തേൻ തുള്ളി അവശേഷിപ്പിച്ച് മടങ്ങി എന്നും ഒരു കഥയുണ്ട്. അംബ്രോസിന്റെ പിതാവ്, മകൻ തെനൂറുന്ന നാവിനുടമയായി വളരാൻ ജനിച്ചവനാണ് എന്നതിനു തെളിവായാണ് ഇതിനെ കണ്ടത്. ഈ സംഭവത്തെ അനുസ്മരിച്ച്, അംബ്രോസിനെ തേനീച്ചകൾക്കും തേനീച്ചക്കൂടിനുമൊപ്പം ചിത്രീകരിക്കുക പതിവാണ്.

വേദപാരംഗതൻതിരുത്തുക

1298-ൽ അഗസ്റ്റിൻ, ജെറോം, മഹനായ ഗ്രിഗറി മാർപ്പാപ്പ എന്നിവർക്കൊപ്പം അംബ്രോസും പാശ്ചാത്യ സഭയുടെ വേദപാരംഗതൻമാരിൽ രിൽ ഒരാളായി പ്രഖ്യാപിക്കപ്പെട്ടു.


അവലംബം തിരുത്തുക

  1. Attwater, Donald and Catherine Rachel John. The Penguin Dictionary of Saints. 3rd edition. New York: Penguin Books, 1993. ISBN 0-140-51312-4.
"http://sabhakosam.wikia.com/wiki/%E0%B4%85%E0%B4%82%E0%B4%AC%E0%B5%8D%E0%B4%B0%E0%B5%8B%E0%B4%B8%E0%B5%8D?oldid=1305" എന്ന താളിൽനിന്നു ശേഖരിച്ചത്

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.